SHARE

ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. ആരാധകർക്ക് വൻ ട്വിസ്റ്റ് സമ്മാനിക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ടീം പ്രഖ്യാപനം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പ്രിലിമിനറി സ്ക്വാഡിൽ മൂന്ന് മാറ്റങ്ങൾ വരുത്തി യായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ടീം പ്രഖ്യാപനം നടത്തിയത്. യുവ പേസ് എക്സ്പ്രസ് ജോഫ്ര ആർച്ചർ ടീമിൽ ഇടം പിടിച്ചതായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ പ്രിലിമിനറി ടീമിൽ ഇല്ലാതിരുന്ന ആർച്ചർ ലോകകപ്പ്‌ ടീമിൽ ഇടം പിടിച്ചത് തീർത്തും അപ്രതീക്ഷിതമായി. ഇപ്പോളിതാ ടീമിൽ ഇടം ലഭിച്ചതിന്റെ സന്തോഷം പങ്ക് വെക്കുന്നതിനിടെ ലോകകപ്പിൽ തന്റെ പ്രധാന ആഗ്രഹങ്ങളിലൊന്നും ആർച്ചർ വ്യക്തമാക്കിയിരിക്കുന്നു.

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിക്കാനായതിൽ വളരെ അഭിമാനമുണ്ടെന്ന് പറഞ്ഞ ആർച്ചർ, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തുക എന്നത് ലോകകപ്പിൽ തന്റെ പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണെന്നും കൂട്ടിച്ചേർത്തു. ” ലോകകപ്പിൽവിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തുക തന്റെ ലക്ഷ്യമാണ്. കാരണം ഐപിഎല്ലിൽ ഇത് വരെ അതിന് തനിക്ക് കഴിഞ്ഞിട്ടില്ല.” സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ആർച്ചർ പറഞ്ഞു.