SHARE

നൈജീരിയൻ ദേശീയ ടീം ക്യാപ്റ്റൻ ജോൺ മിക്കൽ ഒബി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആഫ്രിക്കൻ നേഷ്ൻസ് കപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നൈജീരിയ വിജയിച്ചതിന് പിന്നാലെയാണ് മിക്കലിന്റെ വിരമിക്കൽ പ്രഖ്യാപനം. അതേസമയം ക്ലബ് ഫുട്ബോളിൽ താരം തുടരും

നൈജീരിയൻ ദേശീയ ടീമിനായി 200ാ-ലാണ് മിക്കൽ അരങ്ങേറ്റം കുറിക്കുന്നത്. 2006ൃൽ ഈജിപ്തിൽ തന്നെ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിലൂടെയായിരുന്നു മിക്കൽ ശ്രദ്ധേയനായത്. തുടർന്ന് നൈജരിയ ടീമിന്റെ നെടുംതൂണായിരുന്നു മിക്കൽ. 2013-ൽ നൈജീരിയ നേഷൻസ് കപ്പ് നേടിയപ്പോഴും ശ്രദ്ധേയ പ്രകടനമായിരുന്നു മിക്കലിന്റേത്. 2014 ലോകകപ്പിൽ നൈജീരിയയെ പ്രീക്വാർട്ടറിലേക്കും മിക്കൽ നയിച്ചു

2016 ഒളിംപിക്സിൽ ടീം നായകനായി മിക്കൽ. അക്കുറി നൈജീരിയക്ക് വെങ്കലമെഡൽ നേടിക്കൊടുത്തി ഈ മിഡ്ഫീൽഡർ. ദേശീയ ടീമിനായി 88 മത്സരങ്ങൾ കളിച്ച മിക്കൽ ആറ് ​ഗോളുകളും നേടിയിട്ടുണ്ട്.