SHARE

സീസണില്‍ മോശം പ്രകടനം തുടരുന്ന ചെന്നൈയിന്‍ എഫ് സിയുടെ പരിശീലകന്‍ സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നൊങ്കിലും ബംഗളുരുവിനെതിരെയേറ്റ പരാജയമാണ് തീരുമാനം ഉറപ്പിക്കാന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ പ്രേരിപ്പിക്കുന്നത്.

ടീമിനു വേണ്ടി ഏറെ നാളായി കഠിന പ്രയത്‌നം തുടരുകയാണെന്നും ഇനിയും ഇങ്ങനെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബും പ്രകടനവുമാണ് ഏറെ പ്രധാനപ്പെട്ടതെന്നും മറ്റാരെങ്കിലും ക്ലബ്ബിനെ മുന്നോട്ടു നയിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിലും മോശം പ്രകടനങ്ങള്‍ വെല്ലുവിളിയായെങ്കിലും എഎഫ്‌സി കപ്പിലേയും സൂപ്പര്‍ കപ്പിലേയും മെച്ചപ്പെട്ട പ്രകടനങ്ങള്‍ ആണ് ഗ്രിഗറിക്ക് ഈ സീസണിലേയ്ക്ക് കരാര്‍ നീട്ടി നല്‍കാന്‍ കാരണമായത്. 2017-2018 സീസണിലാണ് ഗ്രിഗറി ക്ലബ്ബിലെത്തുന്നത്. ആ സീസണില്‍ കപ്പുയര്‍ത്താനും ചെന്നൈയിനു കഴിഞ്ഞിരുന്നു.