SHARE

സ്പാനിഷ് പ്രതിരോധ താരം ജൊനാഥൻ വില്ലയെ ടീമിലെത്തിച്ച് ഐ എസ് എൽ ടീം എഫ് സി പൂനെ സിറ്റി. വരും സീസണിൽ ടീമിന്റെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ വില്ലയെ പൂനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ സീസണിൽ പൂനെയുടെ മുഴുവൻ വിദേശ സൈനിംഗുകളും പൂർത്തിയായി.

സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയിലൂടെ കരിയർ തുടങ്ങിയ വില്ല, 2006 ൽ ലാലീഗ അരങ്ങേറ്റം കുറിച്ചു. 2006-07 സീസണിലെ യുവേഫ കപ്പിൽ കളിച്ചിട്ടുള്ള താരം 2014 ൽ ഇസ്രയേലി പ്രീമിയർ ലീഗ് ടീമായ ബെയ്തർ ജെറുസലേമിലെത്തി. തുടർന്ന് 2017 ൽ തിരിച്ച് വീണ്ടും സ്പെയിനിലെത്തിയ താരം, റിക്രാട്ടീവോ ഡി ഹുയേൽ വ ടീമിലാണ് അവസാനം കളിച്ചത്.