ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർ എന്ന വിശേഷണത്തിന് അർഹനാണ് ജോണ്ടി റോഡ്സ്. ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിരുന്ന റോഡ്സ് ഐപിഎല്ലിലടക്കം വിവിധ ടീമുകളുടെ ഫീൽഡിങ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നിലവിൽ ലോകത്തുള്ളതിൽ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്ന് റോഡ്സ് പറഞ്ഞു. ഏറ്റവും മികച്ച മൂന്ന് ഫീൽഡർമാരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്, നിലവിൽ ജഡേജ മാത്രാണ് ഏറ്റവും മികച്ച ഫീൽഡറെന്ന് റോഡ്സ് പറഞ്ഞത്.
ഫീൽഡിങ് നിലവാരം ഉയർത്തിയതിൽ ഐപിഎല്ലിന് വലിയ പങ്കാണുള്ളതെന്നും റോഡ്സ് പറഞ്ഞു. ഐപിഎൽ തുടങ്ങിയ കാലത്ത് അധികം പേരൊന്നും ഫീൽഡിങ്ങിന് പ്രധാന്യം കൊടുത്തിരുന്നില്ല, എന്നാൽ ഇന്ന് എല്ലാ ടീമുകൾക്കും ഫീൽഡിങ് പരിശീലകരുണ്ട്, റോഡ്സ് വ്യക്തമാക്കി.