SHARE

ഏഷ്യാ കപ്പിലെ രണ്ടാം ദിനം തന്നെ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ജോർദാനാണ് അട്ടിമറിച്ചത്. ​ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് ഏഷ്യയിലെ രണ്ടാം റാങ്കുകാരെ, 19-ാം റാങ്കുകാരായ ജോർദാൻ തോൽപ്പിച്ചത്

പന്തടക്കത്തിലും പാസിങ്ങിളും വൻ മേധാവിത്വം കാത്തുസൂക്ഷിച്ച ഓസീസിനെതിരെ കിട്ടിയ സുവർണാവസരം മുതലാക്കിയാണ് ജോർദാന്റെ ജയം. 26-ാം മിനിറ്റിൽ കോർണർ കിക്കിന് തലവെച്ച അനസ് ബാനി യാസിനാണ് സോക്കറൂസിനെ ഞെട്ടിച്ചത്. മത്സരത്തിന്റെ എഴുപത് ശതമാനത്തിലേറെ പന്ത് കൈവശം വെച്ചത് ഓസ്ട്രേലിയയാണ്. നാല് തവണ ​ഗോളിലേക്ക് ഷോട്ടുതിർക്കുയും ചെയതു. അതേസമയം കിട്ടിയ അവസരങ്ങൾ മുതലാക്കിയ ജോർദാൻ അഞ്ച് തവണയാണ് ​ഗോൾ ലക്ഷ്യം വെച്ചത്

മിലി ജെഡിനാച്ച് വിരമിക്കുകയും സൂപ്പർ താരം ആരോൺ മൂയി പരിക്കേറ്റ് കളിക്കാതിരിക്കുകയും ചെയ്തതോടെ, മാർക്ക് മില്ലി​ഗന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ കളിക്കാനിറങ്ങിയത്. കഴിഞ്ഞ തവണ ഫൈനലിൽ കരുത്തരായ ദക്ഷിണകൊറിയയെ തകർത്താണ് ഓസ്ട്രേലിയ കിരീടം ചൂടിയത്