SHARE

സ്വന്തം ടീമിനെ തള്ളിപ്പറഞ്ഞ് മുംബൈ പരിശീലകന്‍. സ്വന്തം തട്ടകത്തില്‍ ഒഡീഷയോടേറ്റ തോല്‍വിയാണ് പരിശീലകനെ ചൊടിപ്പിച്ചത്. ആദ്യ രണ്ടു കളിയിലും മികച്ച പ്രകടനം കാഴ്ചവച്ച ടീം ഒഡീഷയോട് 4-2 ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്നായിരുന്നു പരിശീലകന്റെ പ്രതികരണം.

ഇന്നലെ കണ്ടത് തന്റെ ടീമിനെയല്ലെന്നും തന്റെ ടീം ഇങ്ങനെയല്ല കളിക്കുകയെന്നും പരിശീലകന്‍ ജോര്‍ഗെ കോസ്റ്റ പറഞ്ഞു. ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും ലഭിച്ച അമിത ആത്മവിശ്വാസമാണ് ടീമിന് വിനയായതെന്നും ഇന്നലെ വഴങ്ങിയ ഗോളുകള്‍ അശ്രദ്ധ കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

ആദ്യ രണ്ടു മത്സരങ്ങള്‍ കൊണ്ടു കളി തീര്‍ന്നുവെന്നാണ് താരങ്ങള്‍ കരുതിയിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശീലനത്തില്‍ ഇങ്ങനെയൊരു പ്രകടനമാണ് വരാന്‍ പോകുന്നതെന്നു തനിക്കു തോന്നിയിരുന്നെന്നും ഇന്നലത്തെ പ്രകടനം വച്ചു വിലയിരുത്തിയാല്‍ അര്‍ഹിച്ച പരാജയമാണ് മുബൈയ്ക്കു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.