SHARE

മൗറീഷ്യോ സാരി ചെൽസിയിലേക്കെത്തിയപ്പോൾ നാപ്പോളിയിൽ നിന്ന് കൂടെ കൊണ്ടുവന്നതാണ് ഇറ്റാലിയൻ താരമായ ജോർജിന്യോയെ. നാപ്പോളിയിൽ സാരി വിജയകരമായി നടപ്പിലാക്കിയ സാരിബാളിൽ വജ്രായുധം മധ്യനിരയിൽ കളിമെനഞ്ഞ ജോർജിന്യോയായിരുന്നു. എന്നാൽ ചെൽസിയിൽ ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ജോർജിന്യോയുടേത്

ചെൽസിക്കായി ഈ സീസണിൽ 22 പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ ജോർജിന്യോ കളിച്ചു. നേരത്തെ എൻ​ഗോളോ കാന്റെ കളിച്ചിരുന്ന പൊസിഷനിലാണ് സാരി ജോർജിന്യോയെ ഇറക്കിയത്. എന്നാൽ സീസണിലിതുവരെ 2078 പാസുകൾ ചെയ്തെങ്കിലും ഒരു ​ഗോളിന് പോലും വഴിയൊരുക്കാൻ ജോർജിന്യോയ്ക്ക് സാധിച്ചിട്ടില്ല. പെനാൽറ്റിയിലൂടെ നേടിയ ​ഗോളിൽ ഒതുങ്ങുന്നു ജോർജിന്യോയുടെ സംഭാവന. പ്രീമിയർ ലീ​ഗിൽ പാസുകളിലെ പല റിക്കാർഡുകളും ജോർജിന്യോ മറികടന്നെങ്കിലും അതുകൊണ്ട് ടീമിന് കാര്യമായ നേട്ടങ്ങളില്ലെന്നതാണ് വാസ്തവം.

അതേസമയം തന്നെ, ജോർജിന്യോയുടെ പാസുകളിൽ ഭൂരിഭാ​ഗവും പിന്നിലേക്കോ, സൈഡിലേക്കോ നൽകുന്നതാണ്. ഫോർവേഡ് പാസുകളുടെ കാര്യത്തിൽ ജോർജിന്യോ പിന്നിലാണ്. അതോടൊപ്പം തന്നെ സെൻ്ട്രൽ മിഡ്ഫീൽഡർ പൊസിഷനിൽകളിക്കുമ്പോഴും, എതിരാളികളെ പ്രതിരോധിക്കുന്നതിൽ ജോർജിന്യോയ്ക്ക് മികവ് പുലർത്താനാകുന്നില്ല.

ജോർജിന്യോയ്ക്കെതിരായ ആരാധകരോക്ഷം അടുത്തിടെ കൂടിയിട്ടുണ്ട്. അതേസമയം തന്നെ പരിശീലകനും ജോർജിന്യോയ്ക്കും ഇം​ഗ്ലീഷ് ഫുട്ബോൾ യോജിക്കാൻ സമയമെടുക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. അതേതായാലും വരും മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ സാരി നിർബന്ധിതനാക്കാകുമെന്നുറപ്പ്