SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട കോച്ച് ഹോസെ മൗറീഞ്ഞോ ഇനി മുതല്‍ പുതിയ റോളില്‍. കളിക്കളത്തില്‍ നിന്നും താല്ക്കാലികമായി വിട്ടുനില്‍ക്കുന്ന മൗറീഞ്ഞോ കളിപറച്ചിലുകാരന്റെ റോളിലാകും എത്തുക. റഷ്യന്‍ ടെലിവിഷനില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിശകലനത്തിനാണ് മൗറീഞ്ഞോ എത്തുക.

നേരത്തെ ഫിഫ ലോകകപ്പിന്റെ സമയത്തും സൂപ്പര്‍കോച്ച് സമാന റോളില്‍ എത്തിയിരുന്നു. അടുത്ത മാസം ഏഴിന് ഷോ തുടങ്ങും. ജൂണ്‍ ഒന്നിലെ ഫൈനല്‍ വരെ മൗറീഞ്ഞോ തുടരുമെന്നും റഷ്യന്‍ ചാനല്‍ അറിയിച്ചു. മൗറീഞ്ഞോയുടെ സാന്നിധ്യം ചാനലിന് കൂടുതല്‍ ആരാധകരെ നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ചാനല്‍. കോടികളാണ് പരിപാടിക്കായി മൗറീഞ്ഞോ വാങ്ങുന്നത്.