തികഞ്ഞ ആത്മ വിശ്വസത്തോടെയാണ് ജോസെ മൗറിഞ്ഞ്യോ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. അടുത്ത തവണ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ ടോട്ടനത്തിനു കഴിയുമെന്ന് ജോസെ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ലീഗില്‍ കിരീടം ലഭിച്ചേക്കില്ല പക്ഷെ അടുത്ത സീസണ് ഇങ്ങനെയാവില്ല അദ്ദേഹം പറഞ്ഞു.
ഇതിനര്‍ഥം കിരീടം നേടും എന്നല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ടീമില്‍ നിരവധി മികച്ച താരങ്ങള്‍ ഉണ്ട്. ടോട്ടനത്തിന്റേത് വളരെ മികച്ച സ്ക്വാഡാണ്. ഇത് ഇപ്പോള്‍ പറയുന്നതല്ല മുമ്പും താന്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജോസെ വിശദീകരിച്ചു. ലീഗ് ടേബിളില്‍ ടോട്ടനത്തെ മുന്നിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ജോസെ പറഞ്ഞു.
ടോട്ടനത്തിലേയ്ക്ക് ഇപ്പോള്‍ പുതിയ കളിക്കാരെ ആവശ്യമില്ലെന്നും നിലവില്‍ ഉള്ള കളിക്കാര്‍ തനിക്കു ലഭിച്ച ഭാഗ്യമാണെന്നും അവരെ കൂടുതല്‍ അറിയാനാണ് ആദ്യം ശ്രമിക്കുന്നതെന്നും തന്റെ കരിയറില്‍ മുമ്പ് തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ തുടര്‍ന്ന ആക്രമണ ഫുട്ബോളാണ് ഇനിയും ടോട്ടനം ആവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് മൗറിഞ്ഞ്യോ