പരുക്കേറ്റ ക്യാപ്റ്റൻ സിഡോയ്ക്ക് പകരം കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച താരമാണ് ജുവാൻഡെ. സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡറാണ് ജുവാൻഡെ. ടീമിനൊപ്പം പരിശീലനം നടത്തിയ ജുവാൻഡെ നാളെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചേക്കും.
സിഡോയ്ക്ക് പരുക്കേറ്റപ്പോല് പകരമെത്തിയ ജുവാൻഡെയ്ക്ക് സീസൺ അവസാനിക്കുന്നതുവരെ മാത്രമാണ് ബ്ലാസ്റ്റേഴ്സുമായി കരാർ. ഏതാണ്ട് രണ്ടര മാസത്തോളം മാത്രമാണ് സിഡോ ടീമിനൊപ്പം ഉണ്ടാകുക. ഇത്രയും ചെറിയ കാലയളവിലേക്ക് പുതിയനാട്ടിലെ ക്ലബിലെത്തിയതിന്റെ കാരണം ജുവാൻഡെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഓസ്ട്രേലിയയിലാണ് ഞാൻ അവസാനം കളിച്ചത്, അവിടെ ലീഗ് അവസാനിച്ചപ്പോൾ യൂറോപ്പിലെ മിക്കവാറും ലീഗുകളെല്ലാം തുടങ്ങിക്കഴിഞ്ഞു, ഞാൻ അപ്പോഴും ഫ്രീ ഏജന്റായിരുന്നു, ഇതിനിടയിലാണ് ഇവിടെ ഈ ലീഗിൽ കളിക്കാൻ സാധ്യത തെളിഞ്ഞത്, എനിക്ക് ഈ ക്ലബിന്റെ പദ്ധതികൾ ഇഷ്ടമായി ഒപ്പം പരിശീലകനേയും, അങ്ങനെയാണ് ഞാൻ ഇവിടെയത്തിയത്, ജുവാൻഡെ മാധ്യമങ്ങളോട് പറഞ്ഞു.