SHARE

ഇന്ത്യൻ സൂപ്പർലീ​ഗിൽ നാളെ ഈസ്റ്റ് ബം​ഗാളിനെ നേരിടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് വൻ പ്രതീക്ഷകളിൽ. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ജെംഷദ്പുർ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ​ഗോളിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. അതിലുപരി പരിശീലകൻ കിബു വിക്കുനയ്ക്ക് മികച്ച സ്റ്റാർട്ടിങ് ഇലവൻ കണ്ടെത്താനായിട്ടുണ്ടെന്നാണ് ആരാധകരുടെ വിശ്വാസം.

പരുക്കേറ്റ പുറത്തായ ക്യാപ്റ്റൻ സിഡോയ്ക്ക് പകരമെത്തിയ സ്പാനിഷ് താരം ജുവാൻഡെ നാളെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മധ്യനിരതാരമായ ജുവാൻഡെ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നാണ് മാർക്കസ് ട്വീറ്റ് ചെയ്തത്. മിക്കവാറും മത്സരദിനം സ്ക്വാഡിൽ ജുവാൻഡെ ഇടം നേടിയേക്കും. എന്നാൽ ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

അതേസമയം പ്രതിരോധനിരയിലെ വിദേശ കരുത്തായ ബെക്കാരി കോനെ നാളെ കളിക്കുമോയെന്നത് സംശയമാണ്. കോനെ ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും ടീമിനൊപ്പം കൂടിയില്ല. വ്യക്തി​ഗത പരിശീലനമാണ് നടത്തിയത്. സെന്റർ ബാക്ക് ജോഡിയായി കോസ്റ്റ-സന്ദീപ് സഖ്യത്തെ തന്നെ പരീക്ഷിക്കാനാകും സാധ്യത.