SHARE

പരാജയ സമാനമായ സമനിലയിലേയ്‌ക്കെത്തേണ്ട മത്സരം ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ നേടിയ ഗോളിലൂടെ യുവന്റസിനെ രക്ഷിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. സിരി എയില്‍ ജെനോവയ്‌ക്കെതിരെ ആയിരുന്നു മത്സരം. നിശ്ചിത സമയത്ത് മത്സരം 1-1 നു സമനിലയായിരുന്നു. ബൊനൂച്ചി യുവന്റസിനു വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ കൗമയാണ് ജെനോവയ്ക്കായി ഗോള്‍ നേടിയത്.

ജനോവ രണ്ടു ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ അവസാന 30 മിനിറ്റ് 9 പേരുമായിട്ടായിരുന്നു ജനോവ റോണോയുടെ യുവന്റസിനോട് സമനിലയില്‍ പിടിച്ചു നിന്നത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ഗോളാക്കി മാറ്റിയതോടെ വിജയം യുവന്റസിനൊപ്പം.

ലീഗ് കപ്പിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളാണ് ചെല്‍സിയുടെ സ്വപ്‌നങ്ങള്‍ തുലച്ചത്. 25-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റിയ റാഷ്‌ഫോര്‍ഡ് 73-ാം മിനിറ്റില്‍ നേടിയ സൂപ്പര്‍ ഫ്രീ കിക്ക് ഗോള്‍ യുണൈറ്റഡിന് വിജയം സമ്മാനിച്ചു. 61-ാം മിനിറ്റില്‍ മിച്ചി ബാറ്റ്ശുവായി ആണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ഇതോടെ യുണൈറ്റഡ് ലീഗ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.