SHARE

സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകനായ ജുലന്‍ ലൊപെറ്റെഗുയി ലോകകപ്പിന് ശേഷം റയല്‍ മഡ്രിഡിലേക്ക്. അടുത്ത മൂന്നു സീസണിലും ലൊപറ്റെഗുയി റയലിനെ പരിശീലിപ്പിക്കുമെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സിനദിന്‍ സിദാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് റയല്‍ പുതിയ പരിശീലകനെ നിയമിക്കാന്‍ നിര്‍ബന്ധിതരായത്.

51കാരനായ ലൊപെറ്റെഗുയി റയോ വയ്യെകാനോയ്ക്ക് വേണ്ടി നൂറിലധികം മത്സരങ്ങള്‍ ഗോള്‍വല കാത്ത താരമാണ്. ബാഴ്‌സലോണ, റയല്‍ മഡ്രിഡ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ചില മത്സരങ്ങള്‍ ലൊപെറ്റെഗുയി കളത്തിലിറങ്ങിയിട്ടുണ്ട്. നേരത്തെ 2008-09 സീസണില്‍ റയലിന്റെ ബി ടീമിനെ ലൊപെറ്റെഗുയി കളി പഠിപ്പിച്ചിരുന്നു. സ്‌പെയിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളെയും അദ്ദേഹം പരീശിലിപ്പിച്ചിട്ടുണ്ട്. 2016 മുതല്‍ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ലൊപെറ്റെഗുയി.