SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേയും വീഴ്ത്തിയതോടെ ലിവർപൂളിന്റെ ലീഡ് 16 പോയിന്റായി ഉയർന്നു. ഇതോടെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീ​ഗ് കിരീടത്തിലേക്ക് ലിവർപൂൾ കുതിച്ചെത്തുമെന്ന് തന്നെയാണ് ഭൂരിഭാ​ഗം ആരാധകരും കളിനിരീക്ഷകരും കരുതുന്നത്. യുണൈറ്റഡിനേയും വീഴ്ത്തിയതോടെ ആരാധകർ പലരും പരസ്യമായി ആഘോഷങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ആൻഫീൽഡിലെ മത്സരത്തിന് ഫൈനൽ വിസൽ മുഴങ്ങിയതിന് പിന്നാലെ കാണികൾ, ഞങ്ങൾ കിരീടം നേടാൻ പോകുന്നു എന്ന് ഒന്നിച്ച് പാടുകയുണ്ടായി. ഇതേക്കുറിച്ച് മത്സരശേഷം ലിവർപൂൾ പരിശീലകൻ യുർ​ഗൻ ക്ലോപ്പ് പറഞ്ഞത് അവർ ആഘോഷിക്കട്ടെയെന്നാണ്. അവർക്ക് സ്വപ്നം കാണാനും പാടാനും അവകാശമുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. അതേസമയം തന്നെ, താനും ടീമം​ഗങ്ങളും ഇതുവരെ അത്തരമൊന്നിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്നാണ് ക്ലോപ്പ് വ്യക്തമാക്കുന്നത്.

-Advertisement-

വരാനിരിക്കുന്ന ഓരോ മത്സരങ്ങളെക്കുറിച്ചും മാത്രമാണ് താൻ ആലോചിക്കുന്നതെന്നാണ് ക്ലോപ്പ് പറയുന്നത്. നിലവിൽ എല്ലാം കൊണ്ടും ഏറെ അനുകൂലമായ സാഹചര്യമാണ്, എന്നാലും എപ്പോഴും ജാ​ഗ്രതവേണം. അടുത്തദിവസം നടക്കാനിരിക്കുന്ന വോൾവ്സിനെതിരായ മത്സരത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്, ക്ലോപ്പ് കൂട്ടിച്ചേർത്തു.