ഇന്റര്‍ മിലാനെതിരെ യുവന്റസിന്റെ അപ്പീല്‍. 2005-2006 സീസണിലെ സിരി എ കിരീടമാണ് പ്രശ്നം. ഈ കിരീടം ഇന്റര്‍ മിലാനില്‍ നിന്നും എടുത്തുകളയണമെന്നാണ് യുവന്റസിന്റെ ആവശ്യം. കഴിഞ്ഞ ദിവസമാണ് അസോസിയേഷനു മുമ്പില്‍ യുവന്റസിന്റ അപ്പീല്‍ എത്തിയിരിക്കുന്നത്.
2005-2006 സീസണില്‍ യുവന്റസാണ് കിരീടം നേടിയത്. 91 പോയിന്റുമായായിരുന്നു യുവന്റസിന്റെ കിരീട നേട്ടം എന്നാല്‍ ഒത്തുകളി വിവാദങ്ങളെ തുടന്ന് കിരീടം യുവന്റസില്‍ നിന്നും എടുത്തുമാറ്റി ഇന്റര്‍ മിലാനു നല്‍കുകയായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്റര്‍ മിലാന്.
മുമ്പും ഈ വിഷയത്തില്‍ യുവന്റസ് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായ വാദങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് യുവന്റസിന്റെ അവകാശവാദം. ഈ സീസണില്‍ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്.