SHARE

വൻ ക്ലബുകൾ പലതും നോട്ടമിട്ട് സ്വീഡിഷ് കൗമാരതാരം ഡെജാൻ കുലുസേവ്സ്കി ഇറ്റാലിയൻ ടീം യുവന്റസിലേക്ക്. കരാർ ധാരണയായ താരം വൈദ്യപരിശോധനയ്ക്കായി ടൂറിനിലെത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

സെരി എയിലെ തന്നെ സൂപ്പർ ക്ലബായ അറ്റലാന്റയുടെ താരമായ കുലുസേവ്സ്കി ഇപ്പോൾ ലോണിൽ പാർമയിൽ കളിക്കുകയാണ്. പാർമയ്ക്കായി സീസണിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് ഈ പത്തൊമ്പതുകാരനെ യൂറോപ്യൻ വമ്പന്മാരുടെ കണ്ണിലെത്തിച്ചത്. സീസണിൽ 17 മത്സരങ്ങളിൽ നിന്ന് നാല് ​ഗോളുകൾ നേടിയ കുലുസേവ്സ്കി ഏഴ് ​ഗോളുകൾക്കാണ് വഴിയൊരുക്കിയത്. ഇറ്റിലയിലേതുൾപ്പെടെ വേറെയും സൂപ്പർ ക്ലബുകൾ താരത്താനിയി വലവിരിച്ചിരുന്നു. എന്നാലൊടുവിൽ താരത്തെ യുവന്റസ് തന്നെ റാഞ്ചുകയാണ്.

35 ദശലക്ഷം യൂറോയാണ് താരത്തിനായി യുവന്റസ് മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. 2024 വരെയാണ് താരവുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇടഞ്ഞുനിൽക്കുന്ന ജർമൻ താരം എമ്റെ ചാൻ യുവന്റസ് വിട്ടേക്കുമെന്ന് സൂചനകളുണ്ട്. ഈ സ്ഥാനത്തേക്ക് പകരക്കാരനായാണ് കുലുസേവ്സ്കി എത്തുന്നത്.