SHARE

ഒത്തുകളി വിവാദത്തെത്തുടർന്ന് കൈവിട്ട് പോയി ചിരവൈരികളായി ഇന്റർ മിലാന്റെ കൈയ്യിലെത്തിയ സെരി എ കിരീടം തിരിച്ചുകിട്ടാനുള്ള യുവന്റസിന്റെ ശ്രമത്തിന് വീണ്ടും തിരിച്ചടി. ഇക്കാര്യം ഉന്നയിച്ച് യുവന്റസ് നൽകിയ 30-ാം അപ്പീലും കേസ് പരി​ഗണിക്കുന്ന സമിതി തള്ളി

2005-06 സെരി എ സീസണിലാണ് വിവാദം അരങ്ങേറിയത്. ലീ​ഗ് പ്രകാരം യുവന്റസായിരുന്നു ഒന്നാമതെത്തിയത്. എ.സി.മിലാൻ രണ്ടാമതുമെത്തി. എന്നാൽ പിന്നീടാണ് ഇറ്റാലിയൻ ഫുട്ബോളിലെ പിടച്ചുകുലുക്കിയ ഒത്തുകളി ആരോപണം പുറത്തുവന്നതും വിവാദമായതും. ഇതനുപിന്നാലെ യുവന്റസിനും മിലാനും പണികിട്ടി. മിലാന്റെ മുപ്പതോളം പോയിന്റ് വെട്ടിക്കുറിച്ച ഫെഡറേഷൻ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ഇതോടെ മൂന്നാം സ്ഥാക്കാരായ ഇന്ററിനെ വിജയികളായി പ്രഖ്യാപിച്ചു.

സെരി ബിയിൽ വിജയം നേടി തൊട്ടടുത്ത സീസണിൽ തന്നെ ഇന്റർ സെരി എയിൽ തിരിച്ചെത്തി. പിന്നാടെ കോടതി വിധികളിൽ ഈ ഒത്തുകളി കേസ് ഭാ​ഗികമായി തള്ളിക്കളയപ്പെട്ടു. ഇതോടെയാണ് കിരീടം തിരിച്ചുവേണം എന്ന ആവശ്യപ്പെട്ട് യുവന്റസ് കോടതി കയറിത്തുടങ്ങിയത്. ഇതുവരെ യുവന്റസ് സമർപ്പിച്ച 30 അപ്പീലും തള്ളി. എന്നാൽ ഇനിയും നിയമപോരാട്ടത്തിന് യുവന്റസ് ഒരുങ്ങിയേക്കുമെന്നാണ് സൂചന