SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിന് പ്രീ സീസൺ മത്സരത്തിൽ വൻജയം. ഇറ്റലിയിലെ മുന്നാം ഡിവിഷനായ സെരി സി ക്ലബ് നൊവാറയ്ക്കെതിരെയാണ് യുവന്റസിന്റെ ജയം. യുവന്റസ് പരിശീലന​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ​ഗോളിനായിരുന്നു ജയം.

സൗഹൃദമത്സരമായിരുന്നതിനാൽ ഇരുപകുതിയിലും വെവ്വേറെ താരങ്ങളെയാണ് ഇരു ടീമുകളും ഇറങ്ങിയത്. താരതമ്യേന ദുർബലരായ എതിരാളികൾക്ക് മേൽ വൻ ആധിപത്യമാണ് യുവന്റസ് പുലർത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ആരോൺ റാംസെ,മാർക്കോ പാക്ക, മനോലോ പോർട്ടനോവ(രണ്ട്) എന്നിവരാണ് യുവന്റസിനായി വലകുലുക്കിയത്. ഇറ്റാലിയൻ താരമായ പോർട്ടനോവ യുവന്റസിന്റെ റിസർവ് ടീം അം​ഗമാണ്.

യുവന്റസിലേക്ക് ഇക്കുറിയെത്തിയ ബ്രസീലിയൻ താരം ആർതറും അമേരിക്കൻ താരം വെസ്റ്റൺ മക്കെന്നിയും സൗഹൃദ മത്സരത്തിലിറങ്ങി. മക്കെന്നി ആദ്യ പകുതിയിലും ആർതർ രണ്ടാം പകുതിയിലുമാണ് കളിക്കളത്തിലിറങ്ങിയത്. അടുത്തയാഴ്ചയാണ് സെരി എ മത്സരങ്ങൾ തുടങ്ങുക