SHARE

തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലും ഗോളടിച്ച് റൊണാള്‍ഡോ. സിരി എയില്‍ സ്പാലിനെതിരായ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയുടെ മികവില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുവന്റസ് സ്പാലിനെ തകര്‍ത്തു വിജയം കണ്ടു.

ഈ ഗോളിലൂടെ രണ്ട് പ്രധാന നേട്ടങ്ങള്‍ക്കൊപ്പമാണ് റൊണാള്‍ഡോ എത്തിയിരിക്കുന്നത്. ഒന്ന് സിരി എയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഗോളടിച്ചു എന്ന റെക്കോര്‍ഡാണ്. 11 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിച്ച ബാറ്റിസ്റ്റിയൂട്ടയുടേയും ഫാബിയോ ക്യാഗിലിയരോടെയും ഒപ്പമാണ് റൊണാള്‍ഡോ എത്തിയത്.

മാത്രമല്ല തന്റെ കരിയറിലും റൊണാള്‍ഡോ ഇതുവരെ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗോള്‍ നേടിയിട്ടില്ല. റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോളായിരുന്നു മുമ്പ് റൊണാള്‍ഡോ 11 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയത്. ഒരു മത്സരത്തിലൂടെ ഗോള്‍ നേടാനായാല്‍ ഈ രണ്ടു റെക്കോര്‍ഡുകളിലും മുന്നില്‍ എത്താന്‍ റൊണാള്‍ഡോയ്ക്കു കഴിയും