SHARE

ചാമ്പ്യൻസ് ലീ​ഗ ക്വാർട്ടറിൽ അയാക്സിനോട് തോറ്റ് യുവന്റസ് പുറത്തായതോടെ ചോദ്യചിഹ്നമായിരിക്കുകയാണ് പരിശീലകൻ മാസിമില്ല്യാനോ അല്ലെ​ഗ്രിയുടെ ഭാവി. അ‍ഞ്ച് വർഷമായി യുവന്റസ് പരിശീലകനാണ് അല്ലെ​ഗ്രി

2014-ൽ യുവന്റസിന്റെ ചുമതലയേറ്റ ശേഷം തുടർച്ചയായി ലീ​ഗ് കിരീടം അല്ലെ​ഗ്രി ക്ലബിന് സമ്മാനിച്ചു. എന്നാൽ രണ്ട് തവണ ഫൈനലിലെത്തിയിട്ടും ചാമ്പ്യൻസ് ലീ​ഗ് അകന്നുനിന്നു. പിന്നാലെ രണ്ട് തവണ യുവന്റസിനെ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് പുറത്താക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മഡ്രിഡിൽ നിന്ന് റാഞ്ചിയെങ്കിലും ഇക്കുറിയും ക്വാർട്ടറിൽ പുറത്ത്.

റൊണാൾഡോ ടീമിലെത്തി അധികം വൈകാതെ തന്നെ അല്ലെ​ഗ്രിയുടെ കളിശൈലിയെക്കുറിച്ച് വിമർശനമുയർന്നിരുന്നു. റൊണാൾഡോയെ പോലെ അക്രമിച്ച് കളിക്കുന്ന താരങ്ങളുണ്ടായിട്ടും പ്രതിരോധ ഫുട്ബോളായിരുന്നു അല്ലെ​ഗ്രി കളിപ്പിച്ചിരുന്നത്. ടീമിലെ കളിക്കാർക്ക് തന്നെ ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ ചാമ്പ്യൻസ് ലീ​ഗിൽ നിന്നും പുറത്തായതോടെ അല്ലെ​ഗ്രിയുടെ സ്ഥാനം തെറിക്കുമെന്ന് വാർത്തകളുണ്ട്. അതേസമയം ടീമിൽ തുടരുമെന്ന അത്മവിശ്വാസത്തിലാണ് അല്ലെ​ഗ്രി

ക്ലബ് അധികൃതരുമായി സംസാരിച്ചെന്നും തനിക്ക് തുടരാൻ അനുമതി നൽകിയെന്നുമാണ് അല്ലെ​ഗ്രി പറയുന്നത്. അടുത്ത സീസണിൽ കിരീടം ചുടുമെന്നും അതിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്നും അല്ലെ​ഗ്രി കൂട്ടിച്ചേർത്തു