SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിന്റെ പരിശീലകസ്ഥാനത്ത് നിന്ന് മാസിമില്യാനോ അല്ലെ​ഗ്രിയെ പുറത്താക്കാനുള്ള സാധ്യതകൾ ഏറുന്നു. സീസണിലെ യുവന്റസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ അല്ലെ​ഗ്രിക്കെതിരെ ആരാധകപ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ അല്ലെ​ഗ്രിയെ മാറ്റുന്ന കാര്യം ക്ലബ് നേതൃത്വവും പരി​ഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇറ്റാലിയൻ ജേണലിസ്റ്റ് ടാൻക്രെഡി പാൽമിയേരി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അല്ലെ​ഗ്രിയെ ഇനിയും സംരക്ഷിക്കേണ്ട എന്ന നിലപാട് യുവന്റസ് നേതൃത്വം എടുത്തുകഴിഞ്ഞു. ഇപ്പോൾ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ ചുമതയുള്ള അന്റോണിയോ കോണ്ടെയെ തിരികെയെത്തിക്കുന്ന കാര്യം യുവന്റസ് പരി​ഗണിക്കുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ നിലവിൽ ടോട്ടനം മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ കോണ്ടെ യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ കണ്ടറിയണം.

ചെൽസി വിട്ട തോമസ് ടുഷേലിന്റേയും സിനദിൻ സിദാന്റേയും പേരുകൾ യുവന്റസുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഇതിനിടെ ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻസിനിയുടെ പേരും ക്ലബ് പരി​ഗണിക്കുന്നതായി കാൽസിയോമെർക്കാറ്റോ റിപ്പോർട്ട് ചെയ്തു.