SHARE

പരിക്കിന്റെ പിടിയിലായ യുവന്റസ് താരം മൂന്നു മാസം പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മധ്യനിര താരം സമി ഖദീരയാണ് പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലേയ്ക്ക് കടക്കുന്നത്. ഖദീരയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഇതാനാല്‍ ഇന്നലെ താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷമാണ് താരം മൂന്നുമാസം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അധികൃതര്‍ ഔദ്യേഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ താരത്തിന് യുവന്റസിനായി കളിക്കാനും കഴിഞ്ഞിരുന്നില്ല. ഇനിയും മൂന്നു മാസത്തെ വിശ്രമത്തില്‍ താരത്തിന് നിരവധി മത്സരങ്ങള്‍ നഷ്ടമാകും.

-Advertisement-

എമിറെ ചാന്‍ ആയിരിക്കും ഖദീര പുറത്തിരിക്കേണ്ടി വരുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക. ചാമ്പ്യന്‍സ് ലീഗ് സ്‌കാഡിലേയ്ക്കും എമിറെ ഉടന്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മന്‍ താരമാണ് ഖദീര. ഈ സീസണില്‍ ഇതുവരെ 17 മത്സരങ്ങളിലാണ് 32 കാരനായ താരം കളിച്ചത്.