SHARE

ഇറ്റാലിയൻ ക്ലബ് യുവന്റസിനോളം തന്നെ പ്രശസ്തിയുണ്ട് അവരുടെ വിഖ്യാത ജേഴ്സിക്ക്. വള്ളയും കറുപ്പും വരകൾ ഇടകലർന്ന യുവെയുടെ ഈ ജേഴ്സി ആരാധകരുടെ മനസിലാണ് ഇടം നേടിയിട്ടുള്ളത്

1903 മുതൽ യുവന്റസ് ഉപയോ​ഗിക്കുന്നതാണ് സീബ്രാ സ്ട്രിപ്സ് എന്നറിയപ്പടുന്ന വിഖ്യാത ജേഴ്സി. എന്നാൽ അടുത്ത സീസണിൽ യുവന്റസ് കളിക്കാനിറങ്ങുമ്പോൾ ഈ ജേഴ്സി പൂർണമായും മാറുമെന്നാണ് റിപ്പോർട്ടുകൾ. ജേഴ്സിയുടെ മുഖ്യ ആകർഷണമായി സീബ്രാ സ്ട്രിപുകൾ ജേഴ്സിയിൽ ഉണ്ടാകില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുവന്റസിന്റെ പുതിയ ജേഴ്സിയുടെ ചിത്രം പുറത്തായതായി വിവിധ മധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. സൂപ്പർ താരം പൗളോ ഡിബാലയും മറ്റ് താരങ്ങളും പുതിയ ജേഴ്സി അണിഞ്ഞുള്ള ചിത്രങ്ങളും വന്നിട്ടുണ്ട്. ഈ ജേഴ്സിയാണ് വരും സീസണിൽ യുവെ ഉപയോ​ഗിക്കുന്നതെന്ന് എന്നാൽ ഇതുവരെ ക്ലബ് സ്ഥിരീകരിച്ചിട്ടില്ല