SHARE

2019-20 സീസൺ സീരി എ യിലെ തങ്ങളുടെ അവസാന മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് യുവന്റസ്. റോമയ്ക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടീമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവർ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഇത്തവണ യൂറോപ്യൻ ഗോൾഡൻ ഷൂ നേടാനുള്ള താരത്തിന്റെ സാധ്യതകളും അവസാനിച്ചു.

നിലവിൽ 35 ഗോളുകളുമായി ലാസിയോയുടെ സിറി ഇമ്മൊബൈലാണ് യൂറോപ്യൻ ഗോൾഡൻ ഷൂ റേസിൽ മുന്നിലുള്ളത്. റൊണാൾഡോയ്ക്കാവട്ടെ 31 ഗോളുകളാണ് ഉള്ളത്. റൊണാൾഡോ അവസാന മത്സരം കളിക്കില്ലെന്ന് ഉറപ്പായതോടെ ഇമ്മൊബൈൽ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് ഉറപ്പിച്ചു.

-Advertisement-

അതേ സമയം ഇത്തവണത്തെ സീരി എ കിരീടം നേരത്തെ തന്നെ ഉറപ്പിച്ച യുവന്റസ്, അടുത്തയാഴ്ച ലിയോണിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം മുന്നിൽക്കണ്ട് റൊണാൾഡോയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാല, ഡഗ്ലസ് കോസ്റ്റ, സാമി ഖദീര എന്നിവരും ഇന്നത്തെ മത്സരത്തിൽ യുവന്റസ് നിരയിലില്ല.