SHARE

ചാമ്പ്യൻസ് ലീ​ഗ് കിരീടമാണ് അടുത്ത സീസണിൽ ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിന്റെ ലക്ഷ്യം. അതിനായി വൻ തയ്യാറെടുപ്പുകളിലാണവർ. ചെൽസിയിൽ നിന്ന് മൗറീഷ്യോ സാരിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്ന യുവന്റസ് പി.എസ്.ജിയിൽ നിന്ന് മധ്യനിരതാരം അഡ്രിയാൻ റാബിയറ്റിനേയും സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്

ഇതിനിടയിൽ ഇറ്റാലിയൻ യുവതാരം ലൂക്കാ പെല്ല​ഗ്രിനേയയും യുവന്റസ് ടീമിലെത്തിക്കുകയാണ്. ലെഫ്റ്റ് ബാക്കായ പെല്ല​ഗ്രിനി ഇറ്റാലിയൻ ക്ലബ് തന്നെയായ റോമയിൽ നിന്നാണ് യുവന്റസിലേക്കെത്തുന്നത്. ഇരുപതുകാരനായ പെല്ല​ഗ്രിനി 2011 മുതൽ റോമയുടെ ഭാ​ഗമാണ്. കഴിഞ്ഞ വർഷമാണ് സീനിയർ ടീമിൽ അവസരം ലഭിച്ചത്. തുടർന്ന് വർഷം ജനുവരയിൽ ലോൺ അടിസ്ഥാനത്തിൽ കാ​ഗ്ലിയാരിയിലാണ് പെല്ല​ഗ്രിനി കളിക്കുന്നത്.

വൈദ്യപരിശോധനയക്കായി പെല്ല​ഗ്രിനി യുവന്റസിന്റെ മെഡിക്കൽ സെന്ററിൽ ‍‍ഞായറാഴ്ച എത്തി. പത്ത് ദശലക്ഷം യൂറോ മുടക്കിയാണ് താരത്തെ യുവന്റസ് സ്വന്തമാക്കുന്നത്. അഞ്ച് വർഷത്തെ കരാറായിരിക്കും ഒപ്പുവെക്കുക.