SHARE

ഖത്തർ ക്ലബ് അൽ ദുഹൈലിലേക്ക് ചേക്കേറിയ സൂപ്പർ താരം മരിയോ മൻസൂക്കിച്ചിന് പകരക്കാരനെ തേടി ഇറ്റാലിയൻ ക്ലബ് യുവന്റസ്. പുതിയ പകരക്കാരനെ തേടിയുള്ള നോട്ടം പരിശീലകനായി മൗറീഷ്യോ സാരിയുടെ മുൻ ക്ലബായ ചെൽസിയിലെത്തിനിൽക്കുന്നതായാണ് സൂചന.

ചെൽസിയുടെ ഫ്രഞ്ച് മുന്നേറ്റതാരം ഒളിവർ ജിറൂഡിനെയാണ് യുവന്റസ് നോട്ടമിട്ടിരിക്കുന്നതെന്നാണ് സൂചന. ചെൽസിയിൽ തീരെ അവസരം കുറഞ്ഞ സാഹചര്യത്തിൽ ക്ലബ് വിടാനുള്ള തീരുമാനം ജിറൂഡ് നേരത്തെ തന്നെ എടുത്തതാണ്. സാരി ചെൽസിയിലായിരുന്നപ്പോൾ നിരന്തരം ഉപയോ​ഗിച്ചിരുന്ന കളിക്കാരനാണ് ജിറൂഡ്. ​ഗോളടിയിലും അസിസ്റ്റിലും അത്ര മികച്ച റെക്കോർഡല്ലെങ്കിലും മുൻനിരയിലെ ഏറ്റവും പ്രധാന താരമായാണ് സാരി ജിറൂഡിനെ പരി​ഗണിച്ചിരുന്നത്. ഫ്രാൻസ് ദേശീയ ടീമിലും സമാന രീതിയിൽ തന്നെ സ്ഥിരം സാന്നിധ്യമാണ് ജിറൂഡ്. ‌

-Advertisement-

മൻസൂക്കിച്ച് പോയ ഒഴിവിൽ ​ഗോൺസാലോ ​ഹി​ഗ്വെയിന് പുറമെ ഒരു സെന്റർ ഫോർവേഡിന് വേണമെന്നതാണ് ജിറൂഡിൽ താൽപര്യം പ്രകടിപ്പിക്കാനുള്ള യുവന്റസിന്റെ കാരണം. ഇറ്റലിയിലെ തന്നെ എ.സി.മിലാനും ജിറൂഡിനായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എത്തിയതോടെ മിലാൻ ഈ നീക്കം ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.