SHARE

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലാണ് ജർമൻ ​ഗോളി ഒളിവർ കാന്റെ പേര്. ജർമനി ദേശീയ ടീമിന്റേയും ബയേൺ മ്യൂണിച്ചിന്റേയും കോട്ട ദീർഘകാലം കാത്ത കാൻ, ലോകകപ്പിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയ ഏക ​ഗോളി കൂടിയാണ്

കരയറില് 14 വർഷം ബയേണിന്റെ ഫസ്റ്റ് ടീമിൽ കളിച്ച കാൻ ഇപ്പോൾ ക്ലബിനായി പലരാജ്യങ്ങളിലായി ​ഗോൾക്കീപ്പിങ് പരിശീലനം നൽകിവരികയാണ്. എന്നാൽ അടുത്തുതന്നെ ക്ലബിന്റെ നേതൃസ്ഥാനത്തേക്ക് കാൻ എത്തുമെന്നാണ് വിവരം. 2021-ൽ ക്ലബിന്റെ സി.ഇ.ഒ. സ്ഥാനം കാൻ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

-Advertisement-

നിലവിലെ സി.ഇ.ഒയായ കാൾ ഹെയിൻസ് റുമിനെജ് 2021-ൽ സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2002 മുതൽ ഈ സ്ഥാനത്ത് റുമിനെജാണ് ചുമതലയിലുള്ളത്. വരുന്ന രണ്ട് വർഷം കാനെ തന്റെ കീഴൽ നിയോ​ഗിക്കുമെന്നും, തുടർന്ന് ചുമതല കൈമാറുമെന്നും റുമിനേജ് തന്നെ സ്കൈ സ്പോർട്സിനോട് പറഞ്ഞു