SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ കേമൻ എന്ന ചോദ്യത്തിന് മെസിയെ തിരഞ്ഞെടുത്ത് ബ്രസീൽ സൂപ്പർതാരം കക്ക. ഫിഫയുടെ ഇൻസ്റ്റ​ഗ്രാം ചാനലിൽ നടന്ന തത്സമയ ചോദ്യോത്തരം പരിപാടിയിലാണ് മുൻ ബാലൺ ദി ഓർ ജേതാവായ കക്ക അർജന്റൈൻ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്.

ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ചിട്ടുണ്ട്. മികച്ച താരമാണ് റൊണാൾഡോ, എങ്കിലും ഞാൻ മെസിയെ തിരഞ്ഞടെടുക്കുന്നു. മെസി ഒരു ജീനിയസാണ്, വലിയ കഴിവുകൾ മെസിക്കുണ്ട്, അവിശ്വസനീയമായ തരത്തിലാണ് മെസി കളിക്കുന്നത്, കക്ക പറഞ്ഞു. റൊണാൾഡോ ഒരു യന്ത്രം പോലയാണ്, റൊണാൾ‍ഡോയുടെ വേ​ഗതയും കരുത്തും മാത്രമല്ല അതിന് കാരണം, മാനസികമായും റൊണാൾഡോയ്ക്ക് നല്ല കരുത്തുണ്ട്, ജയിക്കണം എന്ന് മാത്രമാണ് എപ്പോഴും റൊണാൾഡോ ആ​ഗ്രഹിക്കുന്നത്, കക്ക പറയുന്നു.

-Advertisement-

ഫുട്ബോളിന്റെ ചരിത്രമെടുത്താൽ തന്നെ ടോപ് ഫൈവിൽ മെസിയും റൊണാൾഡോയുമുണ്ടാകുമെന്നും, അതിനാൽ തന്നെ ഇവർ രണ്ടുപേരും കളിക്കുന്നത് കാണാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണെന്നും കക്ക കൂട്ടിച്ചേർത്തു.