SHARE

സാഫ് കപ്പിലെ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തോടെ കളിയാരാധകർ വലിയ ആവേശത്തിലാണ്. നിലവിലെ ഫോം തുടർന്നാൽ ഇന്ത്യക്ക് ഏഷ്യാ കപ്പിൽ ചില അത്ഭുതങ്ങൾ കാഴ്ചവയ്ക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാഫ് കപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടമാണിത്. എന്നാൽ ഇന്ത്യൻ ദേശീയ ടീമിന്റെ മുന്നേറ്റങ്ങൾ സാഫ് കപ്പിൽ മാത്രമായി ഒതുക്കാനാകില്ല എന്ന നിലപാടിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. കഴിഞ്ഞ ​ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ തന്നെയാണ് മധ്യ ഏഷ്യൻ രാജ്യങ്ങുമായി മത്സരങ്ങൾക്ക് ശ്രമം നടത്തുമെന്ന് സൂചന നൽകിയത്.

ഇന്ത്യയുടെ മുന്നേറ്റം സാഫ് മേഖലയിൽ മാത്രമായി ഒതുക്കാൻ ആ​ഗ്രഹിക്കുന്നില്ല, മധ്യഏഷ്യൻ രാജ്യങ്ങളിലും മധ്യപൂർവ-​ഗൾഫ് മേഖലയിലെ രാജ്യങ്ങളും കളിക്കാൻ സാധ്യത തേടുകയാണ് ഞങ്ങൾ, ഫുട്ബോൾ ഒരു ഇന്ദ്രജാലമല്ല, കരുത്തരായ എതിരാളികളുമായി കളിക്കുമ്പോഴെ ടീമിന് മെച്ചപ്പെടാൻ സാധിക്കു, ആദ്യമൊക്കെ പിഴവുകൾ സംഭവിക്കും, പക്ഷെ അത് തിരുത്താനും അവസരം ലഭിക്കും, ചൗബെ പറഞ്ഞു.