SHARE

ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയിൻ വില്യംസന് വീണ്ടും പന്തെറിയാം. ബൗളിങ് ആക്ഷനിൽ അപാകതയില്ലെന്ന ഐ.സി.സി കണ്ടെത്തിയതോടെയാണ് വില്യംസന് ആശ്വാസമായത്.

ഓ​ഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് വില്യംസന്റെ ബൗളിങ് ആക്ഷൻ വിവാദത്തിലായത്. തുടർന്ന് കഴിഞ്ഞമാസം ഇം​ഗ്ലണ്ടിലെ ലോ​​ഗ്ബറോയിൽ നടത്തിയ ബൗളിങ് പരിശോധനയിലാണ് വില്യംസന്റെ ബൗളിങ് ആക്ഷനിൽ അപാകതയില്ലെന്ന് ഐ.സി.സി കണ്ടെത്തിയത്. ഇതോടെ വില്യംസന് ബൗളിങ് പുനരാരംഭിക്കാം

-Advertisement-

നേരത്തെ 2014-ും വില്യംസന്റെ ബൗളിങ് ആക്ഷൻ വിവാദത്തിലായിരുന്നു. അന്ന് കുറച്ചുകാലം വില്യംസനെ ബൗളിങ്ങിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് ബൗളിങ് ആക്ഷനിൽ മാറ്റം വരുത്തിയാണ് വില്യംസൻ വീണ്ടും പന്തെറിഞ്ഞുതുടങ്ങിയത്.