SHARE

ഫ്രഞ്ച് മധ്യനിരതാരം എൻ​ഗോളോ കാന്റെയ്ക്ക് വീണ്ടും പരുക്കേറ്റത് ആശങ്കയാകുന്നു. ഫ്രാൻസ് ദേശീയ ടീമിനൊപ്പം യൂറോ യോ​ഗ്യതാ മത്സരത്തിന് മുമ്പായാണ് കാന്റെയ്ക്ക് പരുക്കേറ്റത്. കാലിനാണ് പരുക്കേറ്റിരിക്കുന്നത്.

ഐസ്ലൻഡിനെതിരായ ഫ്രാൻസിന്റെ മത്സരത്തിന് മുമ്പായി വാം അപ് ചെയ്യവെയാണ് കാന്റെയ്ക്ക് പരുക്കേറ്റത്. ഇതോടെ ആദ്യ ഇലവനിൽ നിന്ന് കാന്റെയെ ഒഴിവാക്കി പകരം മൗസാ സിസോക്കോയെ ഉൾപ്പെടുത്തി. കാന്റെയുടെ പരുക്ക് പ്രശ്നമുള്ളതല്ലെന്നാണ് ഫ്രാൻസ് പരിശീലകൻ ദിദിയെ ദെഷാം പറയുന്നത്. എന്നാൽ അടുത്ത ദിവസം തുർക്കിക്കെതിരെ നടക്കുന്ന മത്സരത്തിൽ കാന്റെ കളിക്കുമോയെന്ന കാര്യത്തിൽ ദെഷാമിന് ഉറപ്പില്ല.

അതേസമയം കാന്റയുടെ പരുക്കിൽ ആശങ്ക ക്ലബായ ചെൽസിക്കാണ്. സീസൺ തുടക്കത്തിൽ പരുക്കേറ്റതിനെത്തുടർന്ന് കുറച്ചു മത്സരങ്ങളിൽ കാന്റെയ്ക്ക് ക്ലബിനായി കളിക്കാൻ സാധിച്ചിരുന്നില്ല. അടുത്തയാഴ്ച ന്യൂകാസിലിനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിന് മുമ്പായി കാന്റെ ശാരീരികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്