SHARE

ന്യൂസിലന്‍ഡിനെതിരായ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ രീതിക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ കപില്‍ ദേവ്. ടീമിനെ മാറ്റി പരീക്ഷിക്കുന്നതാണ് ഇത്തരം തോല്‍വികള്‍ക്ക് കാരണമെന്ന് കപില്‍ ദേവ് പറഞ്ഞു. ഈ രീതി മാറണമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

ടീമില്‍ ആരും സ്ഥിരമല്ലെന്നും ആരുടെ സ്ഥാനത്തിനും ഒരു ഉറപ്പുമില്ലെന്നും എങ്ങനെയാണ് ഒരു ടീമില്‍ ഇത്രയധികം മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നതെന്നും കപില്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ താരങ്ങളുടെ പ്രകടനത്തെ മോശമായി ആണ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങളല്ല ഇന്ത്യയെ തോല്‍പ്പിച്ചതെന്നും സാഹചര്യങ്ങള്‍ക്കൊത്ത് കളിക്കാത്തതാണെന്നും കപില്‍ ദേവ് പറഞ്ഞു. തന്തങ്ങള്‍ മെനയുന്ന കാര്യത്തിലും ടീം പരാജയപ്പെട്ടെന്ന് കപില്‍ വിലയിരുത്തി. മികച്ച ഫോമിലുള്ള രാഹുല്‍ പുറത്തിരിക്കുന്നത് ന്യൂസിലന്‍ഡ് പോലുള്ള ടീമുമായി കളിക്കുമ്പോള്‍ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.