SHARE

കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തിളങ്ങാന്‍ തുടങ്ങിയതോടെ ഋഷഭ് പന്തിന്റെ ടീമിലെ സ്ഥാനം പോലും സന്നിഗ്ദാവസ്ഥയിലാണ്. പന്ത് കഴിവുള്ള താരമാണെന്ന് ബിസിസിഐയിലേയും ടീമിലേയും പ്രമുഖര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ മുന്‍ നായകന്‍ കപില്‍ ദേവ് ഇക്കാര്യത്തില്‍ ചിലത് വ്യക്തമാക്കിയിരിക്കുകയാണ്. പന്ത് കഴിവുള്ള താരമാണെന്നത് കപില്‍ ദേവും സമ്മതിക്കുന്നു.

എന്നാല്‍ ആ കഴിവും പ്രതിഭയും മറ്റുളളവര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടത് താരത്തിന്റെ തന്നെ കടമയാണെന്ന് കപില്‍ ദേവ് പറയുന്നു. വിമര്‍ശിക്കുന്നതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തുവാന്‍ പന്തിന് കഴിയില്ലെന്നും തന്റെ പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കേണ്ടത്. പന്തിന്റെ തന്നെ ഉത്തരവാദിത്വമാണെന്നും കപില്‍ ദേവ് പറഞ്ഞു.

-Advertisement-

സെലക്ടര്‍മാര്‍ക്ക് തങ്ങളെ ടീമില്‍ നിന്നും പുറത്താക്കാനുള്ള അവസരം താരങ്ങള്‍ നല്‍കരുതെന്നും മികച്ച പ്രകടനത്തിലൂടെ മാത്രമെ ഇതു സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പന്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കെ.എല്‍ രാഹുലായിരുന്നു കീപ്പറായത്. രാഹുല്‍ മികച്ച രീതിയില്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു തുടങ്ങിയതോടെയാണ് പന്തിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്യപ്പെടുന്നത്.