SHARE

കോഹ്ലി ഏറെ പ്രത്യേകതകളുള്ള താരമാണെന്നും, മറ്റുള്ള താരങ്ങളിൽ നിന്ന് പല വ്യത്യാസങ്ങളുമുള്ള അദ്ദേഹം വളരെ വിശിഷ്ടനാണെന്നും മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. കഴിഞ്ഞ ദിവസം എൻ.ഡി.ടിവിയോട്‌സംസാരിക്കവെയാണ് കോഹ്ലിയെ പുകഴ്ത്തി അദ്ദേഹം രംഗത്ത് വന്നത്.

” എന്റെ അഭിപ്രായത്തിൽ ഒത്തിരി പ്രത്യേകതകൾ ഉള്ള താരമാണ് കോഹ്ലി. ചില താരങ്ങൾ വളരെ സ്പെഷ്യലായിരിക്കും, അത്തരത്തിലൊരാളാണ് കോഹ്ലി, ജന്മനാ കഴിവുകളുള്ള താരങ്ങൾ കഠിനാധ്വാനം ചെയ്യുമ്പോൾ അമാനുഷന്മാരായി മാറും. അത് കൊണ്ട് തന്നെ എനിക്ക് തോന്നുന്നു കോഹ്ലി അത്തരത്തിലൊരാളാണെന്ന്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്, അച്ചടക്കവും. അത് തന്നെയാണ് അദ്ദേഹത്തെ സ്പെഷ്യലാക്കുന്നതും”. കപിൽദേവ് പറഞ്ഞു.