SHARE

മൂന്നാംഎഡിഷൻ പാകിസ്ഥാൻ പ്രീമിയർ ലീഗ് ഈ വർഷം ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്. ടൂർണമെന്റിന്റെ ഭൂരിഭാഗം മത്സരങ്ങളും യു.എ.ഇ യിലാണ് നടക്കുന്നതെങ്കിലും ചില കളികൾക്ക് വേദിയാവുന്നത് പാകിസ്ഥാനിലെ കറാച്ചിയും ലാഹോറുമാണ്. കറാച്ചി ആസ്ഥാനമായുള്ള കറാച്ചി കിംഗ്സ് ടീമിലുള്ള വിദേശ താരങ്ങളാണ് ഇപ്പോൾ അവിടെ കളിക്കാൻ സമ്മതം മൂളിയിരിക്കുന്നത്.

കറാച്ചി കിംഗ്സ് ടീമിന്റെ ഉടമസ്ഥൻ തന്നെയാണ് ടീമിലെ ആറു വിദേശതാരങ്ങൾ കറാച്ചിയിൽ കളിക്കാൻ സമ്മതമാണെന്ന് അറിയിച്ച കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇമാദ് വസീം നയിക്കുന്ന കറാച്ചി കിംഗ്സ് ടീമിൽ ടൈമൽ മിൽസ്, രവി ബൊപ്പാര, ഇയാൻ മോർഗൻ, കോളിൻ മൺ റോ തുടങ്ങിയവരാണ് വിദേശ താരങ്ങൾ. ഇവരെല്ലാവരും പാകിസ്ഥാനിൽ കളിക്കാനുണ്ടാകും. അതേ സമയം ഇയാൻ മോർഗൻ പാകിസ്ഥാനിലേക്കുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം.

ഷഹീദ് അഫ്രീദിയാണ് കറാച്ചി കിംഗ്സ് ടീമിന്റെ ഉപനായകൻ. സുരക്ഷാ പ്രശ്നങ്ങളാണ് പാകിസ്ഥാനെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് പുറത്തെത്തിച്ചത്. എന്നാൽ കഴിഞ്ഞയിടെ ലോക ഇലവനും പാകിസ്ഥാനും തമ്മിലുള്ള മത്സരം കുറ്റമറ്റ രീതിയിൽ അവർ സംഘടിപ്പിച്ചിരുന്നു.