SHARE

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചര വർഷത്തിലധികമായി ടീമിന് പുറത്തായിരുന്ന സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുടെ തിരിച്ചു വരവാണ് ഏറ്റവും ശ്രദ്ധേയം. ബെൻസേമക്ക് പുറമേ അഡ്രിയൻ റാബിയറ്റിനേയും പരിശീലകൻ ദെഷാംപ്സ് ഫ്രാൻസ് ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്‌. ലോകകപ്പ് ഹീറോസായിരുന്ന എൻ ഗോളോ കാന്റെ, പോൾ പോഗ്ബ, കിലിയൻ എംബാപ്പെ എന്നിവരും ടീമിലുണ്ട്. യൂറോ കപ്പിൽ ജെർമ്മനി, ഹംഗറി, പോർച്ചുഗൽ എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പ് എഫിലാണ് ഫ്രാൻസ് കളിക്കുക.

നേരത്തെ ദേശീയ ടീമിലെ‌ സഹതാരമായിരുന്ന മാത്യു വാൽബ്യൂനയുമായി ബന്ധപ്പെട്ട് ഉയർന്ന സെക്സ് ടേപ് വിവാദമായിരുന്നു ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് ബെൻസേമയുടെ സ്ഥാനം തെറിപ്പിച്ചത്. സംഭവത്തിൽ പ്രധാന പങ്കുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് ബെൻസേമ പുറത്താവുകയായിരുന്നു പിന്നീട് ഇതു വരെ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ സമീപകാലത്തെ താരത്തിന്റെ മിന്നും പ്രകടനങ്ങൾ കണക്കിലെടുത്ത് അഞ്ചര വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ ടീമിലേക്ക് മടക്കി വിളിക്കാൻ ദെഷാംപ്സ് തീരുമാനിക്കുകയായിരുന്നു.

യൂറോകപ്പിനുള്ള ഫ്രാൻസ് ടീം ഇങ്ങനെ,

ഗോൾകീപ്പർമാർ – ഹ്യൂഗോ ലോറിസ്, സ്റ്റീവ് മൻഡൻഡ, മൈക്ക് മൈഗ്നൻ

പ്രതിരോധ താരങ്ങൾ – ബെഞ്ചമിൻ പവാർഡ്, ലിയോ ഡുബോയിസ്, റാഫേൽ വരാനെ, പ്രെസ്നൽ കിംബെബെ, ലൂക്കാസ് ഹെർണാണ്ടസ്, ലൂക്കാസ് ഡിഗ്നെ, ക്ലെമന്റ് ലെംഗ്ലെറ്റ്, കുർട്ട് സൂമ, ജൂൾസ് കൂണ്ടെ

മധ്യനിര താരങ്ങൾ – എൻഗോളോ കാന്റെ, പോൾ പോഗ്ബ, അഡ്രിയൻ റാബിയറ്റ്, കോറെന്റിൻ ടോളിസോ, മൂസ സിസോക്കോ

മുന്നേറ്റ താരങ്ങൾ – കരീം ബെൻസേമ, ഒളിവർ ജിറൂഡ്, കിലിയൻ എംബാപ്പെ, മാർക്കസ് തുറാം, കിംഗ്സ്ലി കോമാൻ, വിസാം ബെൻ യെഡ്ഡർ, അന്റോയിൻ ഗ്രീസ്മാൻ, തോമസ് ലെമർ, ഉസ്മാൻ ഡെംബലെ.