SHARE

തിരുവനന്തപുരത്തുകാരൻ രാജേഷ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ കർണ്ണാടകക്ക് വൻ ജയം.
നാല് മലയാളി താരങ്ങളും സ്റ്റാർട്ട് ചെയ്ത മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കർണാടക തെലങ്കാനയെ തകർത്തത്.

മത്സരത്തിൽ മികച്ച പ്രകടനമാണ് മലയാളി താരങ്ങൾ കാഴ്ചവെച്ചത്.
ഗോൾ നേടാനായില്ലെങ്കിലും മധ്യനിരക്കാരൻ ലിയോൺ അഗസ്റ്റിനും കർണാടക നിരയിൽ മികച്ച് നിന്നു. ഗോൾകീപ്പർ ഷൈൻ ഖാൻ, ഡിഫൻഡർ ഷെഫീൽ എന്നിവരും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്.

-Advertisement-

കടപ്പാട്: കേരള ഫുട്ബോൾ ലൈവ്