SHARE

എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ ഇടുക്കിക്കും കാസർ​ഗോഡിനും വയനാടിനും ജയം. ഇന്ന് വൈകിട്ട് നടന്ന പത്തനം തിട്ടയെ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്കാണ് കാസര്‍ഗോഡ് തകർത്തത്. വിഷ്ണു പി.വി ഇരുവട്ടം എതിര്‍വല ചലിപ്പിച്ച മത്സരത്തില്‍ സിറാജുദ്ദീന്‍, ശ്രീരാഗ്, നിജിന്‍ കെ.പി എന്നിവരും ഗോള്‍ കണ്ടെത്തി.

രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇടുക്കി തിരുവനന്തപുരത്തെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. എല്‍ദോ സണ്ണി (2), അല്‍സേ എന്‍ ജമാല്‍ എന്നിവര്‍ തിരുവനന്തപുരത്തിന്റെ വല നിറച്ചു. രണ്ടാം മത്സരത്തില്‍ വയനാട് കോഴിക്കോടിനെ പരാജയപ്പെടുത്തി (3-1).

മനാഫ്.കെ, മാഹിന്‍ പി ഹുസൈന്‍, നിഖില്‍ എന്‍.എം എന്നിവര്‍ വയനാടിനായി ഗോള്‍ നേടിയപ്പോള്‍ നൗഫല്‍ പി.എം കോഴിക്കോടിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. നാളെ നടക്കുന്ന മത്സരങ്ങളിൽ രാവിലെ ഏഴിന് ഇടുക്കി കാസര്‍ഗോഡിനെയും വൈകിട്ട് നാലിന് കോട്ടയം വയനാടിനെയും നേരിടും.