SHARE

ഐ-ലീ​ഗിൽ സൂപ്പർ ക്ലബ് റയൽ കശ്മീരിന് തോൽവി. പഞ്ചാബ് എഫ്.സിയാണ് ഇന്ന് നടന്ന മത്സരത്തിൽ ക്ശ്മീരിനെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു പഞ്ചാബിന്റെ ജയം.

പഞ്ചാബിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതി പിരിയും മുമ്പ് കാമറൂണിയൻ താരം അസിയർ ഡിപെൻഡ നേടിയ ഏക ​ഗോളിനാണ് ആതിഥേയർ വിജയം ഉറപ്പിച്ചത്. ലീ​ഗിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചശേഷമാണ് റയൽ കശ്മീർ തോൽവി വഴങ്ങുന്നത്. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ കശ്മീർ ഇപ്പോഴും അഞ്ചാമതാണ്. പത്ത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ക്ലബിനുള്ളത്.

13 മത്സരങ്ങൾ കളിച്ച പഞ്ചാബാകട്ടെ അഞ്ച് വിജയത്തോടെ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 29 പോയിന്റുള്ള മോഹൻ ബ​ഗാനാണ് ലീ​ഗിൽ ഒന്നാം സ്ഥാനത്ത്.