SHARE

ലെസ്റ്റർ സിറ്റിയുമായി അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടിയിരിക്കുകയാണ് സൂപ്പർ ​ഗോളി കാസ്പർ ഷ്മൈക്കൽ. ലെസ്റ്റർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സൂപ്പർ താരം ജെയ്മി വാർഡിയും ലെസ്റ്ററിനൊപ്പം കരാർ നീട്ടിയിരുന്നു.

ഡാനിഷ് ​ഗോൾക്കീപ്പറാണ് കാസ്പർ. ഇക്കഴിഞ്ഞ ലോകകപ്പിൽ ഡെന്മാർക്ക് പ്രീക്വാർട്ടറിലെത്തിയതിന് പിന്നിൽ കാസ്പറിന്റെ കിടിലൻ സേവുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. ലോകകപ്പിന് പിന്നാലെ ചെൽസി അടക്കമുള്ള വമ്പൻ ക്ലബുകൾ കാസ്പറിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ തത്കാലം ക്ലബ് വിടുന്നില്ലെന്നായിരുന്നു കാസ്പറിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് കരാർ പുതുക്കിയത്.

2011-ലാണ് ലീഡ്സിൽ നിന്ന് കാസ്പർ ലെസ്റ്ററിലെത്തുന്ന്. പിന്നീട് 2016-ൽ ലോകത്തെ അമ്പരിപ്പിച്ച് ലെസ്റ്റർ പ്രീമിയർ ലീ​ഗിൽ മുത്തമിട്ടപ്പോൾ ​ഗോൾവലയ്ക്ക് മുന്നിലെ വന്മതിലായിരുന്നു കാസ്പർ. ഡെന്മാർക്കിന്റേയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ഇതിഹാസ​ഗോൾക്കീപ്പറായിരുന്ന പീറ്റർ ഷ്മൈക്കലിന്റെ മകനാണ് കാസ്പർ