SHARE

ഇന്ത്യയുടെ അണ്ടര്‍-19 വനിതാ താരത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. ചണ്ഡീഗഡിന്റെ താരം കഷ്‌വി ഗൗതമാണ് ഒരു ഏകദിനത്തില്‍ പത്തു വിക്കറ്റുകളും വീഴ്ത്തി പ്രശംസ പിടിച്ചു പറ്റിയത്. അരുണാചല്‍ പ്രദേശുമായുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.

ഹാട്രിക് ഉള്‍പ്പെടെയാണ് താരത്തിന്റെ പത്തു വിക്കറ്റ് നേട്ടം. 29 പന്തുകളിലാണ് 10 വിക്കറ്റുകള്‍ പിഴുതത്. ചണ്ഡിഗഡിന്റെ 185 റണ്‍സ് എന്ന് വിജയലക്ഷ്യം പിന്തുടര്‍ന്ന അരുണാചല്‍ പ്രദേശിന്റെ പോരാട്ടം 25 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിംഗിലും മികച്ച പ്രകടനമാണ് കഷ്‌വി നടത്തിയത്. 68 പന്തില്‍ 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ചണ്ഡിഗഡ് 186 റണ്‍സ് നേടിയത്. ആദ്യ മത്സരത്തില്‍ ബീഹാറിനെതിരെ ആറു റണ്‍സ് വഴങ്ങി ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ കാശ്മീരിനെതിരെ ഏഴു വിക്കറ്റുകളും താരം നേടിയിരുന്നു.