SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ സമീപകാലത്ത് ട്രാൻസ്ഫർജാലകത്തിലെ ഇടപെടലുകളുടെ പേരിൽ പ്രശംസയും വിമർശനവും ഏറ്റുവാങ്ങുന്ന ക്ലബുകളാണ് എടികെ മോഹൻ ബ​ഗാനും മുംബൈ സിറ്റിയും. വൻതുക മുടക്കി മറ്റ് ക്ലബുകളുടെ മികച്ച താരങ്ങളെ ഇരുക്ലബുകളും റാഞ്ചുന്നത് പതിവാണ്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ലായിരുന്നു.

സമീപകാലത്തായി പല ഐഎസ്എൽ ക്ലബ് പരിശീലകരും ഈ രണ്ട് ടീമുകളുടേയും രീതികളെ വിമർശിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും പല വാർത്താസമ്മേളനങ്ങളിലും ഇക്കാര്യം പറഞ്ഞു. കഴിഞ്‍ ദിവസത്തെ പത്രസമ്മേളനത്തിലും ക്ലബുകൾ കളിക്കാരെ വാങ്ങുതിലുപരി വളർത്തിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും ഇവാൻ വിശദീകരിച്ചു.

എല്ലാ ക്ലബുകളും പുതിയ കളിക്കാരെ വളർത്തിക്കൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത്, കാരണം ട്രാൻസ്ഫർ മാർക്കറ്റിൽ വളരെ കുറച്ച് കളിക്കാരെയെ ലഭ്യമാകുകയുള്ളു, അവർക്കാണെങ്കിൽ വൻവലിയും ഇട്ടിട്ടുണ്ടാകും,ഇതിനായി വൻതുക മുടക്കുക എന്നത് മാത്രമാണ് ക്ലബുകൾക്ക് മുന്നിലുള്ള വഴി, അത്രമാത്രം സാമ്പത്തികസ്ഥിതിയുള്ള ക്ലബുകൾക്കെ അത് ചെയ്യാനാകു, ഈ സാഹചര്യത്തിൽ ക്ലബുകൾ കളിക്കാരെ വളർത്തിക്കൊണ്ടുവന്നില്ലങ്കിൽ വലിയ പ്രശ്നമാണകും, ഇവാൻ പറഞ്ഞു.