ഡെവ്ലപ്മെന്റ് ലീഗിൽ പങ്കെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐഎസ്എല്ലിൽ കളിച്ച ഒരുപിടി താരങ്ങളടങ്ങുന്ന 23 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. 15 മുതൽ ഗോവയിലാണ് ഈ റിസർവ് ലീഗ് പോരാട്ടം നടക്കുന്നത്.
ഇക്കഴിഞ്ഞ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മിഡ്ഫീൽഡർമാരായ ആയുഷ് അധികാരി, ഗിവസൻ സിങ്, വിങ്ങർ വിൻസി ബാരെറ്റെ, ലെഫ്റ്റ് ബാക്ക് സഞ്ജീവ് സ്റ്റാലിൻ, സെന്റർ ബാക്ക് വി ബിജോയ് എന്നിവർ റിസർവ് ലീഗിനുള്ള സ്ക്വാഡിൽ ഇടം നേടി. ഐഎസ്എൽ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഗോളിമാരായ സച്ചിൻ സുരേഷ്, മുഹീത് എന്നിവരും റിസർവ് ലീഗിനുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തിൽ ഇടം നേടി.
അരിത്ര ദാസ്, റോഷൻ വി ജിജി തുടങ്ങിയ റിസർവ് ടീമിലെ പ്രധാനികളെല്ലാം സ്ക്വാഡിലുണ്ട്. അതേസമയം അനിൽ ഗോയൻകാർ സ്ക്വാഡിൽ ഇടം നേടിയിട്ടില്ല. 16-ാം തിയതി രാവിലെ എട്ടിന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം