SHARE

ഡ്യൂറാൻഡ് കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തലിറങ്ങുന്നു. വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തിൽ ഐ-ലീ​ഗ് ക്ലബ് സുദേവ ഡെൽഹിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ​ഗുവാഹത്തിയിലാണ് ഈ മത്സരം നടക്കുന്നത്.

കഴിഞ്ഞ തവണ ഡ്യൂറാൻഡ് കപ്പിന് ഒന്നാം നിര ടീമിനെ അയച്ച ബ്ലാസ്റ്റേഴ്സ് ഇക്കുറി യുവസംഘത്തെയാണ് ടൂർണമെന്റിനെത്തിച്ചത്. യുവനിരയാണെങ്കിലും സമീപകാലത്ത് ഒരുപാട് മത്സരപ്പോരാട്ടങ്ങൾ കളിച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അണ്ടർ 20 സാഫ് കപ്പ് ജേതാവ് വിബിൻ മോഹ​നൻ, ​ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ്, മുഹമ്മദ് ഐമൻ, സച്ചിൻ സുരേഷ്, റോഷൻ ജിജി, സുഭ ഘോഷ് തുടങ്ങിയ പ്രധാനികളാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ബലം.

സുബോ പോൾ, സൗവിക് ദാസ്, അഭിജീത് സർക്കാർ, ചെസ്റ്റർപോൾ ലിങ്ദോ തുടങ്ങിയ പ്രധാന തരങ്ങൾ സുദേവ നിരയിലുമുണ്ട്. ഇത് ആദ്യമായാണ് ബ്ലാസ്റ്റേഴ്സും സുദേവയും തമ്മിൽ കൊമ്പുകോർക്കുന്നത്.