SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി ഏറ്റവുമാദ്യം പരിശീലനം തുടങ്ങയത് കേരളാ ബ്ലാസ്റ്റേഴ്സാണ്. ഓ​ഗ്സ്റ്റ് ഒന്നിന് പ്രീ സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ മൂന്ന് സൗഹൃദമത്സരങ്ങൾ കളിച്ചു. ഡ്യൂറാൻഡ് കപ്പിൽ ഇതിനകം രണ്ട് രണ്ട് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് നാളെ മൂന്നാം മത്സരത്തിനിറങ്ങും. ഈ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് നോക്കൗട്ടിലേക്ക് മുന്നേറാം.

ഡ്യൂറാൻഡ് കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സ് ടീം ​ഗോവയിലേക്ക് പറക്കുമെന്നാണ് സൂചനകൾ. തുടർന്ന് ഐഎസ്എൽ സീസൺ തുടങ്ങും മുമ്പായി ​ഗോവയിൽ കുറഞ്ഞത് നാല് പ്രീ സീസൺ മത്സരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് കളിക്കും. ഡ്യൂറാൻഡ് കപ്പ് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഒക്ടോബർ 8,15 നവംബർ 12,15 എന്നീ തീയതികളിലാണ് ബ്ലാസ്റ്റേഴ്സിന്റെ നാല് മത്സരങ്ങൾ. ഏത് ടീമുകളുമായാണ് ബ്ലാസ്റ്റ്ഴ്സ് ഈ മത്സരങ്ങൾ കളിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ഐഎസ്എൽ ടീമുകൾ തന്നെയാകും എതിരാളികളെന്നാണ് സൂചന. കുറഞ്ഞത് നാല് മത്സരങ്ങൾ കളിക്കുമെന്ന് പറയുമ്പോഴും കൂടുതൽ പോരാട്ടങ്ങൾ നടത്താൻ ശ്രമിക്കുമെന്നും ഇവാൻ വ്യക്തമാക്കിയിട്ടുണ്ട്.