SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഐഎസ്എൽ അരങ്ങേറ്റം മലയാളി താരം വി ബിജോയിക്ക് അത്ര സന്തോഷം പകരുന്ന ഒന്നാകില്ല. എടികെ മോ​ഹൻ ബ​ഗാനോട് കേരളാ ബ്ലാസ്റ്റേഴ്സ് ദയനീയമായി തോറ്റ ഐഎസ്എൽ എട്ടാം സീസണിലെ ഉദ്ഘാടനമത്സരത്തിലായിരുന്നു ബിജോയിയുടെ അരങ്ങേറ്റം. മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ബിജോയിയടങ്ങുന്ന പ്രതിരോധനിരയാണ് ഏറ്റവുമധികം പഴികേട്ടത്.

അപ്രതീക്ഷിതമായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഈ മത്സരത്തിൽ ബിജോയിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. വ്യക്തിപരമായി മികച്ച നീക്കങ്ങൾ ബിജോയിയിൽ നിന്നുണ്ടായെങ്കിലും പരിചയസമ്പത്തിന്റെ കുറവ് പ്രകടമായിരുന്നു. എന്നാൽ സീനിയർ ടീമിലേക്ക് ഇക്കുറി മാത്രം സ്ഥാനക്കയറ്റം നേടിയ ബിജോയിയെ നിർണായകമത്സരത്തിൽ ഇവാൻ ആദ്യ ഇലവനലിറക്കിയത് വ്യക്തമായ കണക്കുകൂട്ടലോടെയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഇവാൻ അതേക്കുറിച്ച് പറഞ്ഞു

​ഗിവ്സൺ സിങ്, വിൻസി ബാരെറ്റോ തുടങ്ങി എല്ലാ യുവതാരങ്ങളും പ്രീ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, ഇതോടെ ഇവർ ഫസ്റ്റ് ടീമിൽ സ്ഥാനമർഹിക്കുന്നുണ്ടെന്ന് എനിക് വ്യക്തമായി, അങ്ങനെയാണ് ബിജോയ് ആദ്യ ഇലവനിൽ ഇടം പിടിച്ചത്, സ്ക്വാഡിലെ എല്ലാ താരങ്ങളിലും ഞാൻ വിശ്വാസമർപ്പിക്കുന്നു, ഇവാൻ പറഞ്ഞു.

യുവതാരങ്ങളെല്ലാം കഴിവുള്ളവരാണ്, അതുകൊണ്ട് തന്നെ ബിജോയിയെ ആദ്യ ഇലവനിൽ ഇറക്കിയത് തെറ്റായി എനിക്ക് തോന്നുന്നില്ല, അവർ എപ്പോഴെങ്കിലുമൊക്കെയായി ആദ്യ ഇലവനിൽ ഇറങ്ങേണ്ടവരാണ്, ഞാനും ഇങ്ങനെയൊക്കെയാണ് തുടങ്ങിയത്, എല്ലാവർക്കും തെറ്റുകൾ സംഭവിക്കും, എന്നാലെ അതിൽ നിന്ന പഠിക്കാനും പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കാനു ശ്രമിക്കു, എല്ലാ യുവതാരങ്ങളും മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്, അത് ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഇന്ത്യൻ ദേശീയ ടീമിനും ഭാവിയിൽ ഉപകാരപ്പെടും, ഇവാൻ വിശദീകരിച്ചു.