SHARE
.

തന്നെ ഇന്ന് കാണുന്ന ക്രിക്കറ്ററാക്കിയതിൽ മഹേന്ദ്ര സിംഗ് ധോണിക്ക് വലിയ പങ്കുണ്ടെന്നും, ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ധോണിയാണെന്നും ഇന്ത്യൻ താരം കേദാർ ജാദവ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

” ഞാൻ ഇന്ന് കാണുന്ന ക്രിക്കറ്ററായതിന് കാരണം ധോണിയാണ്. അദ്ദേഹം എല്ലായ്പ്പോളും എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. സിംബാബ്‌വെയിൽ വെച്ചാണ് അദ്ദേഹം എന്നെ ആദ്യമായി കാണുന്നത്, പിന്നീട് 2016 ൽ ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും. അന്ന് അദ്ദേഹം എനിക്ക് രണ്ട് ഓവറുകൾഎറിയാൻ തന്നു. ഭാഗ്യവശാൽഎന്റെ രണ്ടാം ഓവറിൽ എനിക്ക് രണ്ട് വിക്കറ്റുകൾ ലഭിച്ചു. പിന്നീട് എല്ലാ‌സീനിയർ താരങ്ങളും എനിക്ക്‌വലിയ പ്രോത്സാഹനമാണ് നൽകുന്നത്‌‌.

അവരുടെ പിന്തുണ ഒരു പാർട് ടൈം ബോളറെന്ന നിലയിൽസമ്മർദ്ദമില്ലാതെ പന്തെറിയാൻ തനിക്ക്‌സഹായകമാകുന്നു. ഞാൻ മുമ്പ് പലപ്പോളും പറഞ്ഞിട്ടുണ്ട്, എനിക്ക് ബോളിംഗിനിടെ സംശയം വരുമ്പോളൊക്കെ ധോണി ഭായെയാണ് ആശ്രയിക്കാറുള്ളത്. ആശയക്കുഴപ്പം വരുമ്പോൾ താൻ ധോണി ഭായെ നോക്കും, അപ്പോൾ അദ്ദേഹം തനിക്ക്‌ പറഞ്ഞുതരും, എവിടെയാണ് പന്തെറിയേണ്ടെന്നത്. “‌ജാദവ് പറഞ്ഞുനിർത്തി.