SHARE

കളിക്കാരനായിരുന്ന ശേഷം പിന്നീട് പരിശീലകരായി എത്തിയ ഒരുപാട് പേരുണ്ട്. ഒരേ സമയം തന്നെ ഒരു ടീമന്റെ കളിക്കാരനും പരിശീലകനും ആയ കളിക്കാരുണ്ട്. എന്നാൽ ഒരേസമയം ഒരു ടീമിൽ കളിക്കുകയും മറ്റൊരു ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യുന്ന താരങ്ങളെ അധികം കണ്ടിട്ടില്ല. എന്നാൽ ഇക്കൂട്ടിൽ ചേർന്നിരിക്കുകയാണ് ജാപ്പനീസ് താരം കെയ്സുക്കി ഹോണ്ട

ജാപ്പനീസ് ഫുട്ബോളിലെ തിളങ്ങുന്ന താരങ്ങളിലൊരാളാണ് ഹോണ്ട. 33- കാരനായ ​ഹോണ്ട കഴിഞ്ഞ ദിവസം നെതർലൻഡ് ക്ലബ് വിറ്റീസിൽ ചേർന്നു. അതേസമയം തന്നെ കംബോഡിയൻ ദേശീയ ടീമിന്റെ പരിശീലകൻ കൂടിയാണ് ഹോണ്ട. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ വിക്ടറിയിൽ കളിക്കവെയാണ് ഹോണ്ട കെംബോഡിയൻ ടീമിന്റെ ചുമതലയേറ്റത്. മാർച്ചിൽ ഓസ്ട്രേലിയ വിട്ട് ഹോണ്ട പിന്നീട് കംബോഡിയൻ ടീമിൽ ശ്രദ്ധേകേന്ദ്രീകരിച്ചിരുന്നു.

ഇതിനിടയിലാണ് വീണ്ടും കളിക്കണമെന്ന മോ​​ഹമുയർന്നത്. പിന്നാലെ ഡച്ച് ക്ലബുമായി കരാറിലെത്തുകയും ചെയ്തു. വരുന്ന ആന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളകൾക്ക് ശേഷം ഹോണ്ട നെതർലൻഡ്സിലെത്തും. ഇതിനിടയിൽ ഹോങ്കോങ്ങിനെതിരായ കംബോഡിയയുടെ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിനുള്ള ടീമിനെ അണിനിരത്താൻ ​ഹോണ്ട എത്തുമോയെന്ന കാര്യം സംശയമാണ്.