SHARE

കഴിഞ്ഞ ദിവസമാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി കെനിയ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. റുവാണ്ടയ്‌ക്കെതിരെ നടന്ന ലോക ടി20 യോഗ്യതാ മത്സരത്തില്‍ 270-6 (20) എന്ന കൂറ്റന്‍ സ്‌കോറാണ് കെനിയ സ്വന്തമാക്കിയത്. 2016ല്‍ ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയയും 2013 ഐ പി എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെ  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നേടിയ 263 റണ്‍സെന്ന സ്‌കോറാണ് കെനിയ ഇതോടെ മറികടന്നത്.

എന്നാല്‍ റണ്‍മല കയറിയിട്ടും ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ കെനിയക്ക് അന്താരാഷ്ട്ര റെക്കോര്‍ഡ് ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഐ സി സിയുടെ നിയമമനുസരിച്ച് അന്താരാഷ്ട്ര റെക്കോര്‍ഡിന് പരിഗണിക്കണമെങ്കില്‍ കളിക്കുന്ന രണ്ടു രാജ്യങ്ങളും ടി20 ഫുള്‍ മെംബേഴ്‌സാവണം. എന്നാല്‍ കെനിയയും റുവാണ്ടയും നിലവില്‍ ഐ സി സി ടി20 ഫുള്‍ മെംബര്‍മാരല്ല.

-Advertisement-

മുഴുവന്‍ ദ്വിരാഷ്ട്ര ടി20 മത്സരങ്ങള്‍ക്കും അന്താരാഷ്ട്ര പദവി നല്‍കാനുള്ള നീക്കം ഐ സി സി നടത്തുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷത്തിനും ശേഷം മാത്രമേ, അക്കാര്യത്തില്‍ തീരുമാനമാവൂ. അതു കൊണ്ട് തന്നെ ഓസ്‌ട്രേലിയ നേടിയ 263 റണ്‍സ് തന്നെയായിരിക്കും അന്താരാഷ്ട്ര ടി20യിലെ ഉയര്‍ന്ന സ്‌കോര്‍.